kannur local

തലശ്ശേരി -വളവുപാറ റോഡ് നവീകരണം പുരോഗമിക്കുന്നു



ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണം പുരോഗമിക്കുന്നു. 56 കിലോമിറ്റര്‍ വരുന്ന റോഡിന്റെ കളറോഡ് മുതല്‍ കുട്ടുപുഴ വരെയുള്ള രണ്ടാം റീച്ചിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാം റീച്ചിലെ കലുങ്കുകളുടെ പ്രവൃത്തി ഭൂരിഭാഗവും പൂര്‍ത്തിയായി. ഓവുചാല്‍ നവീകരണവും ത്വരിതഗതിയിലാണ്. റോഡ് വീതികൂട്ടി സോളിങ് പൂര്‍ത്തിയായ ഭാഗങ്ങളില്‍ മെക്കാഡം ടാറിങും ആരംഭിച്ചിട്ടുണ്ട്. പുന്നാടിനും ഉളിയിലിനും ഇടയിലുള്ള ഭാഗങ്ങളില്‍ 500 മീറ്ററോളം ഇന്നലെ ബിറ്റുമിന്‍ മെക്കാഡം ടാര്‍ ചെയ്തു.കലുങ്കുകളുടെ പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍പൈപ്‌ലൈനുകളുടെ പ്രവൃത്തിയും തീരുന്ന മുറയ്ക്ക് ഈ ഭാഗത്ത് ഒരാഴ്ചക്കകം പൂര്‍ണമായും ടാര്‍ ചെയ്യാ നാവും. തലശ്ശേരി-വളവുപാറ റോഡ് രണ്ടാം റീച്ചിന്റെ പ്രവൃത്തിയില്‍ കളറോഡ് മുതല്‍ ഇരിട്ടി വരെയുള്ള ഭാഗങ്ങളിലാണ് പ്രവൃത്തി ദ്രുതഗതിയില്‍ നടക്കുന്നത്. ഇരിട്ടി പാലം മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗങ്ങളില്‍ മരംമുറിക്കല്‍ വൈകിയതിനെ തുടര്‍ന്നാണ് പ്രവൃത്തി നീണ്ടുപോയത്. മരംമുറിക്കാന്‍ 10 ദിവസം മുമ്പ് ഇരിക്കൂറിലെ വ്യാപാരിക്ക് വനംവകുപ്പ് കരാര്‍ നല്‍കിയിരുന്നു. ഇതുപ്രകാരം കരാറുകാരാന്‍ മരംമുറി ആരംഭിച്ചു. പെരുമ്പാവൂര്‍ ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കാണ് രണ്ടാം റീച്ചിന്റെ കരാര്‍.കുട്ടുപുഴ, ഇരിട്ടി, ഉളിയില്‍, കളറോഡ് പാലങ്ങളും രണ്ടാം റീച്ചില്‍ വരും. പാലത്തിന്റെയും പ്രവൃത്തി വേഗത്തില്‍ പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it