Flash News

തലശ്ശേരി- മൈസൂരു പാത : കേന്ദ്രത്തെ സമീപിക്കും



തിരുവനന്തപുരം: നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പ്പാത പ്രായോഗികമല്ലാത്തതിനെ തുടര്‍ന്ന് ബദല്‍ സംവിധാനമായി തലശ്ശേരി-മൈസൂരു പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു. രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍- നഞ്ചങ്കോട് പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിന് 8 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഡിഎംആര്‍സിയെ ഇതിന്റെ ചുമതലയും ഏല്‍പ്പിച്ചിരുന്നു. രണ്ടുകോടി രൂപയും ഡിഎംആര്‍സിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, ഈ പാത കടന്നുപോവുന്നത് കര്‍ണാടകയിലെ സംരക്ഷിത വനമേഖലയായ ബന്ദിപ്പൂരിലൂടെയും കടുവാ സങ്കേതത്തിലൂടെയുമാണ്. കേന്ദ്രനിയമപ്രകാരം സംരക്ഷിത വനമേഖലയിലോ, ദേശീയ ഉദ്യാനങ്ങളിലോ, വന്യജീവി പാര്‍ക്കുകളിലോ അനധികൃത നിര്‍മാണങ്ങള്‍ പാടില്ലെന്നാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചു. തലശ്ശേരി- മൈസൂരു പാതയുടെ അലൈന്‍മെന്റ് സാധ്യമാവുമെങ്കില്‍ അതേക്കുറിച്ച് ആലോചിക്കാമെന്നു കര്‍ണാടക അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it