Gulf

തലശ്ശേരി-മാഹി ക്രിക്കറ്റ്: പള്ളിത്താഴ റോക്കേഴ്‌സ് ചാംപ്യന്മാര്‍

തലശ്ശേരി-മാഹി ക്രിക്കറ്റ്: പള്ളിത്താഴ റോക്കേഴ്‌സ് ചാംപ്യന്മാര്‍
X


ദമ്മാം: തലശ്ശേരി-മാഹി കൂട്ടായ്മ സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പള്ളിത്താഴ റോക്കേഴ്‌സ് ചാംപ്യന്മാരായി മൂന്നാമത് എക്‌സ്‌പെര്‍ട്ടേഴ്‌സ് വിന്നേഴ്‌സ് ട്രോഫി നേടി. ഫ്രൈറ്റ് ആന്റ് ലോജിസ്റ്റിക്‌സ് റണ്ണേഴ്‌സ് ട്രോഫി ഒവിസിസി ഫൈറ്റേഴ്‌സ് കരസ്ഥമാക്കി. ഫൈനലിലെ മികച്ച പ്രകടനത്തിന് ഷൈജു മാണിക്കോത്ത് മാന്‍ ഓഫ് ദി മാച്ചായും ടൂര്‍ണമെന്റിലെ മികച്ച താരമായി അഫ്നാസ് തായത്ത്, ബാറ്റ്‌സ്മാന്‍ ഫാസില്‍ അബു, ബൗളര്‍ സിജാസ് പുരയില്‍, ഫീല്‍ഡര്‍ ഫസല്‍ പാച്ചു എന്നിവരെയും തിരഞ്ഞെടുത്തു. അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തലശ്ശേരി പാചക പെരുമ വിളിച്ചോതിയ ഭക്ഷണ ശാലകള്‍ ശ്രദ്ധേയമായി. കൂടാതെ കാണികള്‍ക്കുള്ള മത്സരങ്ങളും കുട്ടികളുടെ കലാപ്രകടനങ്ങളും പരിപാടിയെ വര്‍ണാഭമാക്കി.
Next Story

RELATED STORIES

Share it