kannur local

തലശ്ശേരി നഗരസഭ രണ്ടാമതു കുഴിച്ച കക്കൂസ് ടാങ്കും ഉപേക്ഷിച്ചു

തലശ്ശേരി: പഴയ ബസ്സ്റ്റാ ന്റില്‍ ജൂബിലി കോംപ്ലക്‌സ് പരിസരത്ത് നഗരസഭ കുഴിച്ച കക്കൂസ് ടാങ്കുകള്‍ ആസൂത്രണത്തിന്റെ അഭാവം കാരണം ഉപേക്ഷിച്ചു.കെട്ടിടത്തിനകത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കക്കൂസിന്റെ ടാങ്കിനു വേണ്ടി രണ്ടാമതും കുഴിച്ച കുഴിയാണു ഉപേക്ഷിക്കേണ്ടി വന്നത്. ആദ്യം എക്‌സ്‌കവേറ്റര്‍ കുഴിയെടുക്കവെയാണ് ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ ഉള്ളകാര്യം അറിയുന്നതു തന്നെ. സദാസമയവും വൈദ്യുതി പ്രവഹിക്കുന്ന ഇവിടെ വന്‍ ദുരന്തമാണ് ഒഴിവായത്. പിന്നീട് പ്രവൃത്തി ഒരുമാസത്തോളുമായി പാതിവഴിയില്‍ നിലച്ചു. തുടര്‍ന്ന് ശനിയാഴ്ച രാത്രി വീണ്ടും മറ്റൊരു സ്ഥലത്ത് കുഴിയെടുത്തപ്പോള്‍ ടെലഫോണ്‍ കേബിളുകളും, കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകളും ഉള്ളതിനാല്‍ അതും ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. ആദ്യമെടുത്ത കുഴിയില്‍ മാലിന്യം തള്ളുന്നതു പതിവായിട്ടുണ്ട്. രണ്ടാമത്തെ കുഴിയും മൂടിയില്ലെങ്കില്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ട്രാഫിക്ക് സ്‌റ്റേഷന്‍ റോഡില്‍ അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it