kannur local

തലശ്ശേരി നഗരസഭാ ചെയര്‍മാനെ രണ്ടിന് അറിയാം

തലശ്ശേരി: തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് രണ്ടിന് രാവിലെ 11ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും. നഗരസഭാ ചെയര്‍മാനായിരുന്ന കാരായി ചന്ദ്രശേഖരന്‍ രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചന്ദ്രശേഖരന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതിവിലക്കുണ്ട്. ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതോടെ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കിയില്ല. ഇതേ തുടര്‍ന്ന് കാരായി ചന്ദ്രശേഖരന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഫസല്‍ക്കേസിലെ മറ്റൊരുപ്രതിയായ കാരായി രാജന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സമാനമായ അവസ്ഥയില്‍ രാജിവച്ചിരുന്നു.
Next Story

RELATED STORIES

Share it