kannur local

തലശ്ശേരി ജനസമ്പര്‍ക്ക പരിപാടി : 320 പരാതികള്‍ പരിഗണിച്ചു



തലശ്ശേരി: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി തലശ്ശേരിയില്‍ നടന്ന പരിപാടിയി ല്‍ ലഭിച്ചത് 320 പരാതികള്‍. 60 ഹരജികളില്‍ തല്‍സമയം തീര്‍പ്പാക്കി. ബാക്കിയുള്ളവ വിവിധ വകുപ്പുകള്‍ക്ക് തുടര്‍നടപടിക്കായി കൈമാറി. മിനി സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തിലായിരുന്നു പരാതി പരിഗണിച്ചത്. നഗരസഭ ചെയര്‍മാന്‍മാരായ സി കെ രമേശന്‍, എം സുകുമാരന്‍, കെ വി റംല, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, സബ്കലക്ടര്‍ ആര്‍ ചന്ദ്രശേഖരന്‍, അസി. കലക്ടര്‍ ആസിഫ് കെ യൂസഫ്, തഹസില്‍ദാര്‍ ടി വി രഞ്ജിത്ത്, ലാന്‍ഡ് റെക്കോഡ് തഹസില്‍ദാര്‍ പി പി സത്യനാഥന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ എം കെ അശോകന്‍, ഡിഎംഒ നാരായണ നായ്ക്, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ. വി കെ രാജീവന്‍, വില്ലേജ് ഓഫിസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു. 168 ഹരജികളാണ് ജനസമ്പര്‍ക്ക പരിപാടിക്കായി നേരത്ത ലഭിച്ചത്. ജനസമ്പര്‍ക്ക വേദിയില്‍ വച്ച് പുതുതായി 152 പരാതിയും ലഭിച്ചു. ഭിന്നശേഷിക്കാരുടെ ജോലി, ലാന്റ്‌ബോര്‍ഡ് പട്ടയം, ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കുള്ള ദേശീയകുടുംബക്ഷേമ പദ്ധതി സഹായം, വിദ്യാഭ്യാസ ലോണ്‍ എഴുതിത്തള്ളല്‍, വീട് നിര്‍മാണം തുടങ്ങിയ പരാതികളുമുണ്ടായി.
Next Story

RELATED STORIES

Share it