kannur local

തലശ്ശേരി ഇല്ലത്ത് താഴെയില്‍ സ്റ്റീല്‍ ബോംബ് കണ്ടെടുത്തു

തലശ്ശേരി: സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന ഇല്ലത്ത് താഴയില്‍ പോലിസ് നടത്തിയ റെയ്ഡില്‍ രണ്ട് സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന എട്ട് സ്റ്റീല്‍ കണ്ടെയ്‌നറുകളും പിടികൂടി. ആള്‍ത്താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.     രഹസ്യ വിവരത്തെ തുടര്‍ന്ന് ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെടുത്തത്.
ഉഗ്ര സ്‌ഫോടകശേഷിയുള്ളതും അടുത്തിടെ നിര്‍മിച്ചതുമാണ് ബോംബുകളെന്ന് ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന മധ്യ വയസ്‌കനു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞിരുന്നു. ബോംബ് ഇയാളുടെ ദേഹത്ത് തട്ടാതെ പിറകില്‍ വീണ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തലനാരാഴിക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ആയുധങ്ങള്‍ക്കും സ്‌ഫോടക വസ്തുക്കള്‍ക്കുമായി ഇന്നലെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയ്ഡ് നടത്തിയത്.
Next Story

RELATED STORIES

Share it