kannur local

തലശ്ശേരിയിലെ മതിലുകളില്‍ വര്‍ണങ്ങള്‍ വിരിഞ്ഞു

തലശ്ശേരി: തലശ്ശേരി നഗരത്തിലെ പൊതുമതിലുകളില്‍ പുതുമോടി കൂട്ടുകയെന്ന പദ്ധതിയുടെ ഭാഗമായി പഴയ ബസ് സ്റ്റാന്റ് പരിസരത്തെ കെഎസ്ഇബി മതിലില്‍ ചിത്ര വിസ്മയം തീര്‍ത്തു. തലശ്ശേരിയുടെ പരമ്പര്യവും പൈതൃകവും വിളിച്ചോതുന്നതായിരുന്നു ജീവിന്‍ തുടിക്കുന്ന ചിത്രങ്ങള്‍. സാംസ്‌കാരിക നായകന്‍മാര്‍, തലശ്ശേരി കോട്ട എന്നിവയും മാലിന്യ സംസ്‌കരണത്തിന്റെ മുന്നറിയിപ്പുമെല്ലാം ചുമര്‍ചിത്രത്തിലുണ്ട്. തലശ്ശേരിയിലെ യുവജന കൂട്ടായ്മയായ കിവീസാണ് ചുമര്‍ചിത്രങ്ങള്‍ ഒരുക്കിയത്. തലശ്ശേരി ബ്രണ്ണന്‍ സ്‌കൂള്‍ പരിസരത്തെ മതിലുകളിലും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. തലശ്ശേരി എഎസ്പി ചൈത്രാ തെരേസാ ജോണ്‍ ചിത്രമതില്‍ നാടിന് സമര്‍പ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. സെല്‍വന്‍ മേലൂര്‍ ചിത്രവിവരണം നടത്തി. വി വി സുനില്‍ കുമാര്‍, സുഹാന ടീച്ചര്‍, നെരോത്ത് നവീന്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it