Flash News

തലശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു

തലശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു
X


തലശേരി: തലശേരി പൊന്ന്യം പാലത്തിനു സമീപം ബിജെപി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ ചുടങ്ങാപൊയില്‍ സ്വദേശി കെഎം സുധിഷിനെ(40)യാണ് വെട്ടി പരിക്കേല്‍പിച്ചത്. ഓട്ടോറിക്ഷയില്‍നിന്ന് പിടിച്ചിറക്കിയശേഷം ഇരുകാലുകളിലും മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സുധിഷിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.
Next Story

RELATED STORIES

Share it