thrissur local

തലയെടുപ്പോടെ കൊമ്പന്മാര്‍



തൃശൂര്‍: പൂരത്തിന് അണിനിരക്കാന്‍ ഇതര ജില്ലകളില്‍ നിന്നുള്ള ആനകള്‍ പൂരനഗരിയിലെത്തി. ലോറികളിലാണ് ആനകളെ എത്തിച്ചത്. പൂരത്തിന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ 101 ആനകളെയാണ് എഴുന്നള്ളിക്കുന്നത്. തിരുവമ്പാടി വിഭാഗത്തിന് വേണ്ടി തിരുവമ്പാടി ശിവസുന്ദറും, പാറമേക്കാവ് വിഭാഗത്തിന് വേണ്ടി പാറമേക്കാവ് ശ്രീ പത്മനാഭനും ഇക്കുറിയും തിടമ്പേറ്റും. തിരുവമ്പാടി ചന്ദ്രശേഖരന്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശിവകുമാര്‍, അന്നമനട ഉമാ മഹേശ്വരന്‍, പാമ്പാടി സുന്ദരന്‍, ശങ്കരംകുളങ്ങര മണികണ്ഠന്‍, ഊട്ടോളി അനന്തന്‍, ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍, തിരുവമ്പാടി അര്‍ജുനന്‍, ഗുരുവായൂര്‍ സിദ്ധാര്‍ത്ഥന്‍, നായരമ്പലം രാജശേഖരന്‍ തുടങ്ങി 54 ആനകളെയാണ് തിരുവമ്പാടി വിഭാഗം എഴുന്നെള്ളിക്കുന്നത്. പാറമേക്കാവ് രാജേന്ദ്രന്‍, ദേവിദാസന്‍, കാശിനാഥന്‍, ഗുരുവായൂര്‍ ദേവസ്വം നന്ദന്‍, പാലാ കുട്ടിശങ്കരന്‍, ഭാരത് വിനോദ്, പല്ലാട്ട് ബ്രഹ്മദത്തന്‍, ചെര്‍പ്പുളശേരി ശേഖരന്‍, പാറന്നൂര്‍ നന്ദന്‍, നന്തിലത്ത് ഗോപാലകൃഷ്ണന്‍, മനു സ്വാമി മഠം മനു നാരായണന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രാമചന്ദ്രന്‍ തുടങ്ങി 47 ആനകളെയാണ് പാറമേക്കാവ് വിഭാഗം എഴുന്നെള്ളിക്കുന്നത്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിരുവമ്പാടിയുടെ പകല്‍പൂരത്തിനും ഗുരുവായൂര്‍ നന്ദന്‍ പാറമേക്കാവിന്റെ രാത്രി പൂരത്തിനും തിടമ്പേറ്റും.
Next Story

RELATED STORIES

Share it