wayanad local

തലപ്പുഴ തോട്ടില്‍ തടയണ തീര്‍ത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

തലപ്പുഴ: വയനാട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ തലപ്പുഴ തോട്ടില്‍ തടയണ തീര്‍ത്ത് മാതൃകയായി. എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
അധ്യയന സമയത്തിനു ശേഷം അഞ്ചു തുടര്‍ച്ചയായ ദിവസങ്ങളിലായാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി കെ എം ഫവാസ്, പ്രൊജക്റ്റ് അധികാരി ബിന്‍ഷിദ് ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലാണ് 50ഓളം വിദ്യാര്‍ഥികള്‍ തടയണ നിര്‍മിച്ചത്. കോളജിലെ കുടിവെള്ള പ്രശ്‌നത്തിന് ഇതുവഴി താല്‍ക്കാലിക പരിഹാരമാവുമെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ആബിദ് പറഞ്ഞു. നാടെങ്ങും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണ് മാതൃകാപരമായ പ്രവര്‍ത്തനവുമായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്.
Next Story

RELATED STORIES

Share it