തലപ്പുഴ എസ്ഐക്ക് സ്ഥലംമാറ്റം; രാഷ്ട്രീയസമ്മര്‍ദ്ദമെന്ന് ആക്ഷേപം
BY Sumeera SMR18 Jan 2016 5:06 AM GMT
Sumeera SMR18 Jan 2016 5:06 AM GMT
മാനന്തവാടി: രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തലപ്പുഴ എസ്ഐക്ക് സ്ഥലംമാറ്റം. കഴിഞ്ഞ ദിവസം തലപ്പുഴയില്‍ പണം വച്ച് ചീട്ടുകളിച്ച ഒരു സംഘത്തെ പോലിസ് പിടികൂടിയിരുന്നു.
ഇതില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ കൂടിയായ ഇടിക്കര പുളിക്കയത്ത് സുജിത്തിനെ പോലിസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരും പോലിസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. തുടര്‍ന്നു സ്ഥലത്തെത്തിയ സിഐ അബ്ദുല്‍ ഷെരീഫ് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പു നല്കിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. ഇതു പ്രകാരമാണ് എസ്ഐ എസ് സുബിനെ വെള്ളമുണ്ടയിലേക്ക് ജില്ലാ പോലിസ് മേധാവി സ്ഥലംമാറ്റിയത്. പകരം കമ്പളക്കാട് എസ് ഐ സജിത്തിനെ തലപ്പുഴയില്‍ നിയമിക്കുകയും ചെയ്തു. വെള്ളമുണ്ട സ്റ്റേഷനിലെ എസ്ഐ സന്തോഷിനെ ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോയിലേക്കും മാറ്റി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT