തലപ്പത്തേക്ക് കയറാന്‍ പൂനെ ഇന്നിറങ്ങും

മുംബൈ: സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താനുള്ള അനിവാര്യ ജയം തേടി മുംബൈ സിറ്റി എഫ് സി ഇന്നു കരുത്തരാ യ പൂനെക്കെതിരേ ബൂട്ടു കെട്ടു ന്നു. മുംബൈയുടെ ഹോം ഗ്രൗണ്ടായ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്നു അയല്‍ക്കാര്‍ തമ്മില്‍ മുഖാമുഖ പോരിനിറങ്ങുന്നത്.
14 പോയിന്റുമായി പട്ടികയി ല്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന പൂനെ സമ്മര്‍ദ്ദങ്ങളൊന്നുമി ല്ലാതെയാണ് മുംബൈയെ നേരിടാനെത്തുന്നത്. ടൂര്‍ണമെന്റിലൂടനീളം മികച്ച ഫോം നില നി ര്‍ ത്തിയ പൂനെ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ നിന്നായി നാല് ജയവും രണ്ട് സമനിലയും മൂന്നു തോല്‍വിയുമടക്കമാണ് ഗോവയ്ക്കു പിന്നില്‍ രണ്ടാതനായിട്ടുള്ളത്.
ഇന്നത്തെ മല്‍സരത്തില്‍ മുംബൈയെ തോല്‍പ്പിക്കാനായാ ല്‍ 17 പോയിന്റുമായി പൂനെയ് ക്കു പട്ടികയില്‍ തലപ്പത്തെത്താം. കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് പൂനെയുടെ പ്രകടനം മോശമായത്. ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഏകപക്ഷീയ മായ രണ്ടു ഗോളിനു തോറ്റ പൂനെ ഗോവയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ സമനില വ ഴങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ അവസാന നിമിഷം ഗോവയെ തളച്ച അഡ്രിയാന്‍ മുട്ടുവിന്റെയും നൈജീരിയന്‍ താരം കാലെ ഉച്ചെയുടേയും നേതൃത്വത്തിലുള്ള ആക്രമണ തന്ത്രങ്ങള്‍ക്കാണ് ഇന്നും പൂനെ കോച്ച് ഡേവിഡ് പ്ലാറ്റ് രൂപം നല്‍കുന്നത്.
എട്ടു മല്‍സരങ്ങളില്‍ നിന്ന് മൂന്നു വീതം ജയവും സമനില യും രണ്ട് തോല്‍വിയുമടക്കം 11 പോയിന്റുമായി മുംബൈ ആറാമതാണ്. അവസാന നാലിലെത്തണമെങ്കില്‍ ജയം അനിവാര്യമായതിനാല്‍ പൂനെയ്‌ക്കെതിരേ ജയം മാത്രം പ്രതീക്ഷിച്ചായിരി ക്കും ഇന്ന് അനല്‍ക്കയും സംഘവും ബൂട്ടുകെട്ടുന്നത്.
കഴിഞ്ഞ മല്‍സരത്തില്‍ റോബര്‍ട്ടോ കാര്‍ലോസ് പരിശീലിപ്പിക്കുന്ന കരുത്തരായ ഡല്‍ഹിയെ മുംബൈ സമനിലയില്‍ തളച്ചിരുന്നു. ആര്‍ക്കും പരിക്കില്ലാത്തതും സ്വന്തം കാണികളുടെ പിന്തുണയും കൂടിയാവുമ്പോള്‍ ഇന്ന് അയല്‍ക്കാരെ കീഴടക്കാമെന്ന പ്രതീക്ഷയിലാണ് മുംബൈ.
Next Story

RELATED STORIES

Share it