thrissur local

തലക്കോട്ടുകരയില്‍ വീടിന്റെ മതില്‍ തകര്‍ന്നു; വൈദ്യുത ഉപകരണങ്ങള്‍ നശിച്ചു

കേച്ചേരി: ശക്തമായ ഇടിമിന്നലില്‍ വീട്ടുമതിലും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും നശിച്ചു. ചൂണ്ടല്‍ പഞ്ചായത്തിലെ തലക്കോട്ടുക്കരയില്‍ കുറ്റിക്കാട്ട് ജോര്‍ജ്ജ് ജോസഫിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടമുണ്ടായത്. വീട്ടുമതിലിന്റെ ഒരു ഭാഗം തകര്‍ന്ന് ചിതറി തെറിച്ചു.
സമീപത്തുള്ള തെങ്ങിന്റെ തലപ്പും കത്തിയമര്‍ന്നു. കൂടാതെ വീടിനുള്ളിലെ ഇലട്രിക്കല്‍ ഉപകരണങ്ങളില്‍ ഭൂരിഭാഗവും കത്തി പോയി. ബെഡ് റൂമുകള്‍ക്കുള്ളിലെ ഫാനുകള്‍ പൂര്‍ണ്ണമായും ഇടിമിന്നലില്‍ നശിച്ചു. കൂടാതെ ലാന്റ് ഫോണും കത്തി പോയി. വലിയ തീഗോളമായാണ് മിന്നല്‍ മതിലില്‍ പതിച്ചതെന്ന് വീട്ടുക്കാര്‍ പറഞ്ഞു. ഈ സമയം വീട്ടിലുള്ളവര്‍ വീടിന് മുന്നില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. തലനാരിഴക്കാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും വീട്ടുക്കാര്‍ പറഞ്ഞു. അപകടം സംഭവിച്ച ജോര്‍ജ്ജ് ജോസഫിന്റെ വീട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം, വാര്‍ഡ് മെമ്പറും വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ ഷാജി കുയിലത്ത്, സിപിഎം നേതാക്കളായ കെ എ ഹരിദാസ്, കെ മുരളി സന്ദര്‍ശിച്ചു.
കേച്ചേരി, പട്ടിക്കര മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകളിലെ വീട്ടുപകരങ്ങള്‍ നശിച്ചു. ടിവി, ടെലിഫോണ്‍ തുടങ്ങി ഇലക്ട്രിക്കല്‍ ഉപകരണങ്ങളാണ് നശിച്ചത്.
Next Story

RELATED STORIES

Share it