Gulf

തറവാട് കുടുംബ കൂട്ടായ്മ ഇഫ്താര്‍ സംഗമം



റിയാദ്: പ്രമുഖ കുടുംബ കൂട്ടായ്മയായ 'തറവാട്' ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സലിം പട്ടുവം റമദാന്‍ സന്ദേശം നല്‍കി. വി പി ശശി ആശംസകള്‍ നേര്‍ന്നു. റമദാന്‍ പ്രശ്നോത്തരി മല്‍സരത്തില്‍ രോഹിത് പ്രശാന്ത്, അംറിന്‍ ഹര്‍ഷാദ്, നന്ദന ജയപ്രകാശ്, നന്ദന ജോയ്, മെഹ്നാസ് ഷിവിന്‍ വിജയികളായി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ചാരിറ്റി കമ്മിറ്റി കണ്‍വീനറായി ബൈജു സേവിയറിനെയും അംഗങ്ങളായി ജയപ്രകാശ്, അജയഘോഷ്, ബാബു പൊറ്റക്കാട്, റഷീദ് എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ അലന്‍ സേവിയര്‍ അറക്കല്‍, അതുല ത്യാഗരാജന്‍, നന്ദന ജോയ്, അര്‍ജുന്‍ രമേഷ്, നെവിന്‍ ശശി, ഗ്രീഷ്മ പ്രമോദ് എന്നിവരെ ആദരിച്ചു.
Next Story

RELATED STORIES

Share it