Flash News

തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയ്‌ക്കെതിരേ പറഞ്ഞത് കത്തിമുനയിലെന്ന് മതം മാറിയ യുവാവ്

തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയ്‌ക്കെതിരേ പറഞ്ഞത് കത്തിമുനയിലെന്ന് മതം മാറിയ യുവാവ്
X



കൊച്ചി: ഹിന്ദുമതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് കുടുംബത്തോടെ പരിവര്‍ത്തനം ചെയ്തതിനു പിന്നാലെ ജനം ടി.വിയില്‍ തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭയ്‌ക്കെതിരേ താന്‍ നടത്തിയ അഭിമുഖം കത്തിമുനയില്‍ നിര്‍ത്തി പറയിപ്പിച്ചതാണെന്ന വെളിപ്പെടുത്തലുമായി എറണാകുളം സ്വദേശിയായ സന്ദീപ്. അങ്ങനെ പറയേണ്ടി വന്നതില്‍ പശ്ചാത്തപിക്കുന്നതായും പവിത്രമായ ഒരു സ്ഥാപനത്തെക്കുറിച്ച് ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും സന്ദീപ് പറയുന്നു. മതംമാറിയ ശേഷം ആര്‍എസ്എസ്സില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കൊടിയ ദുരനുഭവങ്ങള്‍ വിവരിച്ച് പുറത്തിറക്കിയ വീഡിയോയിലാണ് സന്ദീപ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
മാനസികവും ശാരീരികവുമായി താനും കുടുംബവും വേട്ടയാടപ്പെടുകയാണെന്നും ജീവന്‍ ഭീഷണിയിലായ സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും സന്ദീപ് പറയുന്നു. കോഴിക്കോട് മുഖദാറിലുള്ള തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭ എന്ന സ്ഥാപനത്തില്‍ നിന്നാണ് സന്ദീപ് ഇസ്‌ലാം സ്വീകരിച്ചത്. അവിടെ നിന്നും മതപഠനത്തിന് ശേഷം കുടുംബത്തെ ആര്‍.എസ്.എസ്സുകാര്‍ തട്ടിക്കൊണ്ടുപോവുകയും കോഴിക്കോട് ചെറുവണ്ണൂരിലെ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് ആര്‍എസ്എസ്സുകാര്‍ തങ്ങളെ പീഡിപ്പിച്ചതെന്ന് സന്ദീപ് പറയുന്നു.
തര്‍ബിയ്യത്തിനെതിരെയും മതപണ്ഡിതനായ ഡോ. സാക്കിര്‍ നായിക്കിനെതിരെയും പറയാന്‍ ആര്‍.എസ്.എസ്സുകാര്‍ ഭീഷണിപ്പെടുത്തി. തര്‍ബിയ്യത്തിനെതിരെ തങ്ങള്‍ക്ക് ഉന്നയിക്കേണ്ടി വന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. തങ്ങളുടെ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവുമെന്ന് വന്നപ്പോഴാണ് അതിന് നിര്‍ബന്ധിതരായത്. ചെറുവണ്ണൂരിലെ ആര്‍.എസ്.എസ്സ് കേന്ദ്രത്തില്‍ ആയുധപരിശീലനവും മറ്റു ക്ലാസുകളും നടക്കുന്നുണ്ട്. വിവിധ മതവിഭാഗങ്ങളില്‍ നിന്നെത്തിക്കുന്ന പെണ്‍കുട്ടികളെ ഇവിടെ വച്ച് ബ്രെയിന്‍ വാഷ് ചെയ്യാറുണ്ടെന്നും സന്ദീപ് പറയുന്നു. ഇത് തന്റെ അവസാന വീഡിയോ ആയിരിക്കാമെന്നും ആര്‍.എസ്.എസ്സുകാര്‍ തന്നേയും തന്റെ കുടുംബത്തേയും ഇല്ലാതാക്കാമെന്നു ഭയപ്പെടുന്നുവെന്നും സന്ദീപ് വീഡിയോയില്‍ പറയുന്നുണ്ട്.
എല്ലാവരും പറയുന്നത് മുസ്‌ലിംകള്‍ 'തീവ്രവാദം' നടത്തുന്നുവെന്നാണ്. എന്നാല്‍ ആര്‍എസ്എസ് ആണ് ശരിക്കും മതതീവ്രവാദം നടത്തുന്നതെന്ന കാര്യം തങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. പിതാവ് മരിച്ചപ്പോഴാണ് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും തങ്ങള്‍ക്ക് പുറത്തിറങ്ങാനായതെന്നും സന്ദീപ് പറയുന്നു.



[related]
Next Story

RELATED STORIES

Share it