thrissur local

തര്‍ക്കപരിഹാര പ്രവര്‍ത്തനത്തിനുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

തൃശൂര്‍: ഇതര തര്‍ക്കപരിഹാര പ്രവര്‍ത്തനത്തിനുള്ള കെട്ടിടത്തിന്റെ (എഡിആര്‍) ഉദ്ഘാടനം നാളെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. ജില്ലാ കോടതി പുതിയ സമുച്ചയത്തോട് ചേര്‍ന്നാണ് എഡിആര്‍ സെന്റര്‍.
ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍, ബി കെമാല്‍ പാഷ, കെ പി ജ്യോതീന്ദ്രനാഥ്, സി എന്‍ ജയദേവന്‍ എംപി, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, കലക്ടര്‍ വി രതീശന്‍ പങ്കെടുക്കും. ലോക് അദാലത്ത്, മീഡിയേഷന്‍ തുടങ്ങിയവയാണ് എഡിആര്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുക. എഡിആര്‍ സെന്ററുകളിലൂടെ നിരവധി കേസുകളാണ് ദിനംപ്രതി പരിഹരിക്കപ്പെടുന്നത്.
ലീഗല്‍ സര്‍വീസ് സ്ഥാപനങ്ങള്‍, മീഡിയേഷന്‍ സെന്ററുകള്‍, ലോക് അദാലത്ത്, സൗജന്യ നിയമാവാബോധ ക്ലാസ്സുകള്‍, ലീഗല്‍ എയ്ഡ് ക്ലിനിക്കുകള്‍ തുടങ്ങിയ സെന്ററുകളിലുണ്ടാവും. മീഡിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കേരള ഹൈക്കോടതിയിലെ അംഗങ്ങളായ സംസ്ഥാന മീഡിയേഷന്‍ ആന്റ് കൗണ്‍സിലിയേഷന്‍ സെന്ററാണ്. ഇരിങ്ങാലക്കുട, ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സബ് സെന്ററുകളില്‍ പരീശിലനം ലഭിച്ച 50 മധ്യസ്ഥരുടെ സേവനം ലഭ്യമാക്കും. ഏകദേശം 90 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിര്‍മാണ ചെലവ്.
ഇന്ന് കലക്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ജഡ്ജി പി നന്ദനകൃഷണന്‍ മീഡിയേഷന്‍ തര്‍ക്ക പരിഹാരത്തിനു ഉത്തമ മാര്‍ഗം എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ജില്ലാ ജഡ്ജി പി നന്ദനകൃഷ്ണന്‍, ടി ആര്‍ ഗിരിന്ദ്രബാബു, മുജീബ് റഹ്മാന്‍, സി ടി ഷാജി, സി പി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it