World

തര്‍ക്കദ്വീപുകളില്‍ വിനോദസഞ്ചാരത്തിന് ചൈന ലക്ഷ്യംവയ്ക്കുന്നു

തര്‍ക്കദ്വീപുകളില്‍ വിനോദസഞ്ചാരത്തിന്  ചൈന ലക്ഷ്യംവയ്ക്കുന്നു
X
china

ബെയ്ജിങ്: തെക്കന്‍ ചൈനാക്കടലിലെ തര്‍ക്കദ്വീപുകള്‍ വിനോദസഞ്ചാരാവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ ചൈന ലക്ഷ്യം വയ്ക്കുന്നതായി റിപോര്‍ട്ട്. സൈനിക സാന്നിധ്യം ആവശ്യമില്ലാത്ത ദ്വീപുകളില്‍ മാലിദ്വീപിലേതിനു സമാനമായി റിസോര്‍ട്ടുകള്‍ സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് ചൈന ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു.
ദ്വീപുകളില്‍ സിവിലിയന്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2013 മുതല്‍ ഈ മേഖലയിലേക്ക് ചൈന ആഡംബരകപ്പല്‍ സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു. ചൈനയ്ക്കു പുറമേ ബ്രൂണെ, മലേസ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ദ്വീപുകളില്‍ അവകാശമുന്നയിക്കുന്നത്. മാലിദ്വീപുമായി താരതമ്യപ്പെടുത്താവുന്ന മികച്ച വിനോദസഞ്ചാര കേന്ദ്രമായി തെക്കന്‍ ചൈനാക്കടലിലെ ദ്വീപുകളെ മാറ്റിയെടുക്കുമെന്ന് ദ്വീപുകളിലൊന്നിന്റെ ഭരണച്ചുമതലയുള്ള ഷിയാവോ ജിയേ പറഞ്ഞതായി ചൈന ഡെയ്‌ലി റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it