തര്‍ക്കദ്വീപില്‍ ചൈനയുടെ സിവിലിയന്‍ വിമാനങ്ങള്‍

ബെയ്ജിങ്: തെക്കന്‍ ചൈനാക്കടലിലെ ഫിയറി ക്രോസ് റീഫില്‍ (ചൈനയില്‍ യോങ്ഷു) ചൈന നിര്‍മിച്ച ക്രിത്രിമദ്വീപില്‍ രണ്ടു ചൈനീസ് സിവിലിയന്‍ വിമാനങ്ങള്‍ പറന്നിറങ്ങി.
ദ്വീപില്‍ യാത്രാവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തതിന്റെ ചിത്രങ്ങള്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. മറ്റൊരു വിമാനം കഴിഞ്ഞയാഴ്ച ദ്വീപില്‍ പറന്നിറങ്ങിയതിനെതിരേ യുഎസും വിയറ്റ്‌നാമും പ്രതിഷേധിച്ചിരുന്നു. വിഭവസമ്പുഷ്ടമായ തെക്കന്‍ ചൈനാക്കടലില്‍ വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.
തെക്കന്‍ ചൈനയിലെ ഹെയ്‌നാന്‍ പ്രവിശ്യയില്‍നിന്നു ജനുവരി ആറിനാണ് വിമാനം പുറപ്പെട്ടത്. സംഭവം ഏറെ ആശങ്കകള്‍ക്കു വഴിയൊരുക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it