malappuram local

തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം : അടച്ചുപൂട്ടിയ ചാമപ്പറമ്പ് ബദരിയ്യ ജുമാമസ്ജിദ് ഇന്ന് തുറക്കും



പുളിക്കല്‍: തര്‍ക്കത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ചെറുകാവ് പഞ്ചായത്തിലെ ചാമപ്പറമ്പ് ബദരിയ്യാ ജുമാമസ്ജിദ് ഇന്ന് ജുമുഅ നമസ്‌കാരത്തോടെ വീണ്ടും തുറക്കും. ചെറുകാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി എ ജലീല്‍, ചെറുകാവ് പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊല്ലോളി, ഗ്രാമപ്പഞ്ചായത്ത് അംഗം കാട്ടുപ്പരുത്തി അബ്ദുല്‍ റഷീദ്, ചെറുകാവ് ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പുവ്വന്നൂര്‍ അബ്ബാസ് എന്നിവരുടെ മധ്യസ്ഥതയില്‍, കൊണ്ടോട്ടി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫ, കൊണ്ടോട്ടി സബ് ഇന്‍സ്‌പെക്ടര്‍ കെ എ സാബു എന്നിവരുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പള്ളി തുറക്കുന്നതിന് ധാരണയായത്. ഇതോടെ പള്ളിയുമായി ബന്ധപ്പെട്ട കേസ് അവസാനിക്കുന്നതുവരെ പള്ളിയുടെ ഭരണകാര്യങ്ങളുടെ അധികാരം മധ്യസ്ഥന്മാരായ നാലംഗ മസ്‌ലഹത്ത് (അനുരഞ്ജന) സമിതിക്കായിരിക്കും. പള്ളിയിലെ ജീവനക്കാരെ സമിതി നിയമനം നടത്തും. ഇരു വിഭാഗം സുന്നികളുടെയും സംഘടനാപരമായ കാര്യങ്ങള്‍ക്ക് പള്ളിയോ, പള്ളിയുമായി ബന്ധപ്പെട്ട മറ്റുള്ളവയോ ഉപയോഗപ്പെടുത്താന്‍ പാടില്ല. കേരള ഹൈക്കോടതി, വഖ്ഫ് ട്രൈബൂനല്‍ എന്നിവയില്‍ പള്ളിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസുകളില്‍ തീര്‍പ്പുണ്ടാവുന്നതോടെ മസ്‌ലഹത്ത് സമിതിയുടെ പ്രവര്‍ത്തനം അവസാനിക്കും. മധ്യസ്ഥര്‍ക്ക് പുറമെ ഇരു വിഭാഗത്തേയും പ്രതിനിധികരിച്ച് ചെമ്പന്‍ ആബിദ്, പൊയിലി ശരീഫ്, പൊയിലി കാടാ തൊടി മുഹമ്മദ്കുട്ടി, കെ ഹമീദ്, സൈതലവി കടാകോടന്‍, സലീം പാലപ്പെട്ടി, അസീസ് മാണാകുന്നന്‍, പി മുസ്തഫ, എന്‍ പി യാസറലി സഖാഫി, സൈതലവി പാലപ്പെട്ടി എന്നിവരും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
Next Story

RELATED STORIES

Share it