Flash News

തര്‍ക്കം തുടരുന്നു, എന്‍സിപി മന്ത്രിമാര്‍ പകുതിക്കാലം പങ്കിട്ടെടുത്തേക്കും

തര്‍ക്കം തുടരുന്നു, എന്‍സിപി മന്ത്രിമാര്‍ പകുതിക്കാലം പങ്കിട്ടെടുത്തേക്കും
X
NCP-MINISTERS

തിരുവനന്തപുരം : മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയില്‍ ഉടലെടുത്ത തര്‍ക്കം ഇനിയും പരിഹരിക്കാനായില്ല. കുട്ടനാട്ടില്‍ നിന്നുള്ള തോമസ് ചാണ്ടിയും എലത്തൂരില്‍ നിന്നുള്ള എകെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തിനായി കടുപിടിത്തം തുടരുകയാണ്. മന്ത്രിസ്ഥാനം പകുതികാലയളവ് വീതമായി രണ്ടുപേരും പങ്കിട്ടെടുക്കാമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും രണ്ടു പേരും തങ്ങള്‍ക്ക്്് മുഴുവന്‍ കാലവും മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ്. തര്‍ക്കം പരിഹരിക്കാന്‍ തിരുവനന്തപുരത്ത്്് നടത്തിയ ചര്‍ച്ചയിലും ധാരണയാകാത്ത സാഹചര്യത്തില്‍ മന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ അറിയിച്ചിട്ടുള്ളത്്്. എംഎല്‍എ മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ഇന്നു ഡല്‍ഹിയിലേക്കു പോകുന്ന പ്രഫുല്‍ പട്ടേല്‍ ശരത് പവാറുമായി കൂടിയാലോചിച്ച ശേഷമാവും തീരുമാനം പ്രഖ്യാപിക്കുക. ചികില്‍സാ ആവശ്യാര്‍ഥം ലണ്ടനിലാണ് ശരത് പവാര്‍ ഇപ്പോഴുള്ളത്

Next Story

RELATED STORIES

Share it