palakkad local

തരൂരില്‍ കോണ്‍ഗ്രസിലെ പ്രകാശിനി സുന്ദരന്‍ വൈസ് പ്രസിഡന്റ്; ബിജെപി അംഗം വിട്ടുനിന്നു

ആലത്തൂര്‍: തരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ പ്രകാശിനി സുന്ദരനെ തെരഞ്ഞെടുത്തു. സിപിഎമ്മിലെ പ്രിന്‍സി രാജേഷായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പ്രകാശിനി സുന്ദരന് എട്ടും, പ്രിന്‍സി രാജേഷിന് ഏഴും വോട്ടുകളാണു ലഭിച്ചത്. ബുധനാഴ്ച രാവിലെ 11നാണ് തെരഞ്ഞെടുപ്പ് നടന്നത്. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ എഎം അന്നപൂര്‍ണേശ്വരിയായിരുന്നു. വരണാധികാരി.കോണ്‍ഗ്രസിലെ മുന്‍ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡന്റ് അഞ്ചാം വാര്‍ഡ് നൊച്ചൂരിനെ പ്രതിനിധീകരിക്കുന്ന എംആര്‍ വത്സലകുമാരി രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
വൈസ് പ്രസിഡന്റ് പദവി ആദ്യത്തെ രണ്ടര വര്‍ഷം വത്സലകുമാരിക്കും പിന്നീട് പതിനഞ്ചാം വാര്‍ഡ് അരിയശ്ശേരിയിലെ പ്രകാശിനി സുന്ദരനും നല്‍കാനായിരുന്നു ധാരണ. ഏപ്രില്‍ 19 ന് കാലാവധി പൂര്‍ത്തി യായെങ്കിലും  ജൂണ്‍ നാലിനാണ് നിലവിലെ വൈസ് പ്രസിഡന്റ് വത്സലകുമാരി രാജിക്കത്ത് കൊടുത്തത്.
രാജി വൈകിയതിന്റെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നം ജില്ലാ നേതൃത്വം ഇടപെട്ടാണ് രമ്യതയിലാക്കിയത്. 16 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ കോണ്‍ഗ്രസ് ഏഴ്, മുസ്്‌ലിം ലീഗ് ഒന്ന് (യുഡിഎഫ് 8) സിപിഎം 6, സ്വതന്ത്രന്‍ ഒന്ന്, സ്വതന്ത്രന്‍ പിന്നീട് സിപിഎമ്മില്‍ ചേര്‍ന്നു.(എല്‍ഡിഎഫ് 7), ബിജെപി ഒന്ന് എന്നിങ്ങനെയാണ് തരൂരിലെ കക്ഷി നില.തരൂരില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനാണ്.
യുഡിഎഫില്‍ ഘടകകക്ഷിയായ മുസ്്‌ലിം ലീഗിന് ഒരംഗം മാത്രമാണുള്ളത്. അവര്‍ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണയും സിപിഎം സ്ഥാനാര്‍ത്ഥി പ്രിന്‍സി രാജേഷ് തന്നെയായിരുന്നു.ബിജെപിയുടെ നിലപാട് നിര്‍ണായകമായിരുന്നു. എന്നാല്‍ തരൂരില്‍ ബിജെപി ഇതുവരെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ആരേയും പിന്തുണക്കാതെ വിട്ടുനിന്നു. യുഡിഎഫിലെ അതൃപ്തി മുതലെടുക്കാനുള്ള സിപിഎം ശ്രമം വിജയിച്ചതുമില്ല.
Next Story

RELATED STORIES

Share it