Kollam Local

തരിശ്‌രഹിത കൊല്ലം പദ്ധതി; തൈകളുടെ വിതരണം നടന്നു

അയത്തില്‍:  തരിശ്‌രഹിത കൊല്ലം പദ്ധതി പ്രകാരം തൈകളുടെ വിതരണം അയത്തില്‍ ഉഷസ്‌നഗറില്‍ നടന്നു. കേരള മനുഷ്യാവകാശ സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റും ഉഷസ് നഗര്‍ പ്രസിഡന്റുമായ അയത്തില്‍ അന്‍സറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം  മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
പച്ചക്കറിവിത്തും, തൈകളും, വൃക്ഷത്തൈകളും കേരള മനുഷ്യാവകാശ സംരക്ഷണസമിതിയുടെ സഹായത്തോടെ ഉഷസ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷനിലും കേരളത്തിലുടനീളവും  വിതരണം ചെയ്തു ജനോപകാരപ്രദമായ കാര്യങ്ങങ്ങളുമായി മുന്‍നിരയില്‍ നില്‍ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
നാം എല്ലാരും കൂടി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് വരുംതലമുറയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിയുമെന്നും ഉഷസ് നഗറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷാധികാരി ജി ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. അസി: കൃഷി ഓഫിസര്‍ കൃഷിചെയ്യേണ്ട രീതിയെക്കുറിച്ചു സംസാരിച്ചു. അബ്ദുള്‍ റഹ്മാന്‍ കോയ (മുന്‍പഞ്ചായത്ത് പ്രസിഡന്റ്, കെഡിഎ ചെയര്‍മാന്‍) വിദ്യാധരന്‍ (രക്ഷാധികാരി), കേരളമനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറിമാരായ ബിജുരാമചന്ദ്രന്‍, നാഗഭവന്‍ പുരുഷോത്തമന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബുറാവുത്തര്‍, ശശിധരന്‍, നിസ്സാമുദ്ദീന്‍, ജയചിത്ര, ശശി, ദേവരാജന്‍, ഉഷസ് നഗര്‍ സെക്രട്ടറി, ദിനേശന്‍, ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it