palakkad local

തരിശുപാടത്ത് വിത്തെറിഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തകരും കര്‍ഷകരും

ആലത്തൂര്‍: കാല്‍നൂറ്റാണ്ടോളം തരിശായിക്കിടന്ന മലമല്‍ പാടത്ത് നിറ പദ്ധതിയുടെ ഭാഗമായി ഒന്നാം വിള നെല്‍കൃഷിയ്ക്ക് വിത്തെറിഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തകരും കര്‍ഷകരും. വെള്ളക്കെട്ട് കാരണം കൃഷിയിറക്കാന്‍ കഴിയാതിരുന്ന മലമല്‍ പാടത്ത് 135 ദിവസം മൂപ്പുള്ള വെള്ളക്കെട്ടിനെ പ്രതിരോധിക്കുന്ന സിഗപ്പി എന്ന ഇനം വിത്താണ് വിതച്ചത്.
ജൂണ്‍ 15ന് ഞാര്‍ നടുന്നതിനായാണ് പാടം തയ്യാറാക്കിയിരിക്കുന്നത്. അധികജലം ഒഴിഞ്ഞു പോകുന്നതിന് ചാലുകളുടെയും തോടുകളുടേയും പണി പൂര്‍ത്തിയായി കഴിഞ്ഞു. നിലമൊരുക്കുന്നതിനായി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള പണികള്‍ പുരോഗമിക്കുന്നുണ്ട്. കാലം തെറ്റി പെയ്യുന്ന വേനല്‍ മഴ നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നുണ്ടെങ്കിലും പത്തേക്കറോളം സ്ഥലത്ത് നിലമൊരുക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വിത്ത് പാകല്‍ ചടങ്ങ് ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ രമ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ നാസര്‍, പഞ്ചായത്തംഗം കൃഷ്ണന്‍, പാടശേഖര സമിതി സെക്രട്ടറി കെ മോഹന്‍ദാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it