Pathanamthitta local

തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ കാര്‍ഷിക വായ്്പാ പദ്ധതി

പത്തനംതിട്ട: ജില്ലയിലെ മുഴുവന്‍ തരിശു നിലങ്ങളും കൃഷിയോഗ്യമാക്കാന്‍ നെല്‍ക്കൃഷി, പഴം, പച്ചക്കറി കൃഷികള്‍ക്കും, കുടുംബശ്രീ യൂനിറ്റുകള്‍ മുഖേന സാമ്പത്തീക സഹായം നല്‍കുന്ന പ്രത്യേക കാര്‍ഷിക വായ്പാ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ജില്ലാതല ബാങ്കിങ് സമിതി യോഗത്തെ എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോയ് സി ആര്യക്കര അറിയിച്ചു.  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ രണ്ട് ആഴ്ചകൊണ്ടും അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍  മൂന്ന് ആഴ്ചകൊണ്ടും 25 ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ ആറ് ആഴ്ചകൊണ്ടും നല്‍കുന്നതിന് തീരുമാനമെടുക്കുന്നതിന്  ജില്ലയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.  കൂടാതെ വായ്പ എടുക്കുന്നതിനുള്ള ആവശ്യമായ എല്ലാ  രേഖകളുടെയും  ചെക്ക് ലിസ്റ്റ്  തയാറാക്കി  എല്ലാ  ബാങ്കുകളും ബാങ്കില്‍ പ്രദര്‍ശിപ്പിക്കുവാനും  അപേക്ഷകര്‍ക്ക്  നല്‍കുവാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് യോഗം ഉദ്ഘാടനം ചെയ്ത ആന്റോ ആന്റണി എംപിയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. കുടുംബശ്രീ യൂനിറ്റുകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും  അവരുടെ മൂല്യ വര്‍ധിത ഉള്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍  ആധുനീക തീരിതിയിലുള്ള പാക്കിങ് യൂനിറ്റുകളും സംഭരണ കേന്ദ്രങ്ങളും ജില്ലയില്‍ ആരംഭിക്കണം. ഇതിനാവശ്യമായ മുഴുവന്‍ പണവും ബാങ്കുകള്‍ വായ്പയായി നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. എല്ലാ ബാങ്കിങ്  അവലോകന യോഗത്തിലും എല്ലാ മേഖലയിലും ഏറ്റവും കൂടുതല്‍ ലോണ്‍ കൊടുത്ത ശാഖാ മാനേജര്‍മാരെ  ആദരിക്കുവാനും  തീരുമാനിച്ചു. 12953 കോടി രൂപയുടെ വായ്പകളാണ് ജില്ലയില്‍ നല്‍കിയിരിക്കുന്നത്. വായ്പ തുകയുടെ 70 ശതമാനം തിരിച്ചടവ് ജില്ലയില്‍ എല്ലാ വര്‍ഷവും നടന്നു വരുന്നു. ജില്ലയിലെ എല്ലാ ബാങ്കുകള്‍ക്കും ലഭിച്ചത് 37123 കോടി രൂപയാണ്. ഇതില്‍ എന്‍ ആര്‍.ഐ നിക്ഷേപം 18943 കോടി രൂപയാണ്.  ഇത് ആകെ ലഭിച്ച  നിക്ഷേപത്തിന്റെ  51 ശതമാനമാണ്. ആകെ നിക്ഷേപത്തിന്റെ 40  ശതമാനം തുക വായ്പ നല്‍കണമെന്നുള്ള നിര്‍ദ്ദേശം നില നില്‍ക്കുമ്പോഴാണ്  33 ശതമാനം വായ്പ ഇവിടെ നല്‍കിയത്. ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് കാര്‍ഷിക മേഖലയിലാണ്, 1158 കോടി രൂപ. ഇത് വാര്‍ഷിക ബജറ്റിന്റെ 40 ശതമാനമാണ്. മുന്‍ഗണനാ മേഖലയില്‍ 1780.92 കോടി  രൂപ അനുവദിച്ചു.  ഡിസംബര്‍ 31  ആകുമ്പോഴേക്കും എല്ലാം ബാങ്കുകളും 40 ശതമാനം തുക വായ്പയായി നല്‍കണമെന്നും നിര്‍ദേശം നല്‍കി.  അസറ്റ് റിക്കവറി കമ്പനികള്‍ക്ക് ബാങ്കുകള്‍ വിറ്റ വായ്പ കൂടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയില്‍പ്പെടുത്തി വേണ്ട പരിഗണന ആ വിഭാഗത്തിനു കൂടി ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത  വഹിച്ച എഡിഎം അനു എസ് നായര്‍ പറഞ്ഞു. ആര്‍ബിഐ എജിഎം സി ജോസഫ്, നബാര്‍ഡ് എജിഎം രഘുനാഥപിള്ള, ലീഡ്  ബാങ്ക് മാനേജര്‍ വി വിജയകുമാരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it