kozhikode local

തരിപ്പ കോളനിയില്‍ കാട്ടാനയിറങ്ങി : ഫെന്‍സിങ് ലൈനുകളും കാര്‍ഷിക വിളകളും നശിപ്പിച്ചു



വാണിമേല്‍: തരിപ്പ കോളനിയില്‍ കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകളും, ഫെന്‍സിങ് ലൈനുകളും നശിപ്പിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് പത്തോളം വരുന്ന ആനക്കൂട്ടം കോളനിയിലെ കൃഷിയിടത്തിലിറങ്ങിയത്. വായാട് ബാബു, തരിപ്പയില്‍ കുംഭ, വാണിമേല്‍ സ്വദേശി മൊയ്തു, സാബു എന്നിവരുടെ തെങ്ങ്, വാഴ, കവുങ്ങ് എന്നിവ നശിപ്പിച്ചു. ആനകള്‍ കൃഷിയിടത്തിലേക്ക് കടക്കാതിരിക്കാനായി വനമേഖലയില്‍ സ്ഥാപിച്ച ഫെന്‍സിംഗ് ലൈനുകള്‍ തകര്‍ക്കുകയും ചെയ്തു. അടുത്തിടെയാണ് കോളനിവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് പുതിയ ഫെന്‍സിംങ് ലൈനുകള്‍ സ്ഥാപിച്ചത്.ലൈനുകളില്‍ വൈദ്യുതി പ്രവാഹവും ഉണ്ടായിരുന്നു. നാട്ടുകാര്‍ പടക്കം പൊട്ടിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ ആനകള്‍ മടങ്ങുകയായിരുന്നു. കാട്ടിലേക്ക് പോവാതെ പ്രാന്തപ്രദേശത്ത് തന്നെ നിലയുറപ്പിച്ചതായും പകല്‍ സമയത്ത് അലര്‍ച്ച കേട്ടതായും കോളനിവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും നരിപ്പറ്റ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it