Districts

തരംഗിണിക്കും ശബാബിനും നാവിക ആസ്ഥാനത്ത് സ്വീകരണം

കൊച്ചി: കൊച്ചിയിലെ ദക്ഷിണ മേഖല നാവിക ആസ്ഥാനത്തെത്തിയ ഇന്ത്യ, ഒമാന്‍ കപ്പലുകളിലെ നാവികര്‍ക്ക് കേരളീയ ശൈലിയില്‍ പ്രൗഢഗംഭീരമായ സ്വീകരണം. ഇന്ത്യന്‍ നാവികസേനയുടെ പരിശീലനക്കപ്പലായ ഐഎന്‍എസ് തരംഗിണി, റോയല്‍ ഒമാന്‍ നേവിയുടെ ശബാബ് ഒമാന്‍ എന്നീ കപ്പലുകളാണ് ഇന്നലെ കൊച്ചിയിലെ നാവിക ആസ്ഥാനത്തെത്തിയത്. ഇരു കപ്പലുകളിലെയും നാവികര്‍ക്ക്  നാവികസേനാ ആസ്ഥാനത്ത് നെറ്റിപ്പട്ടം കെട്ടിയ ആനയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരണം നല്‍കിയത്. സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ അംബാസഡര്‍ ഹമീദ് സൈഫ് അബ്ദുല്‍ അസീസ് അല്‍ റവാഹി അടക്കം സ്വീകരണച്ചടങ്ങില്‍ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. എട്ട് മാസത്തെ കടല്‍ യാത്രയ്ക്ക് ശേഷമാണ് ഐഎന്‍എസ് തരംഗിണി തിരിച്ചെത്തിയത്. 17,000 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിച്ച തരംഗിണി 14 രാജ്യങ്ങളിലെ 17 തുറമുഖങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ'മൗസ' ത്തിന്റെ ഭാഗമായാണ് തരംഗിണിയും ശബാബും ഒരുമിച്ച് യാത്ര ചെയ്തത്. മസ്‌ക്കറ്റിലെ ഒമാനില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങളിലെ പൗരാണിക കടല്‍ വാണിജ്യ യാത്രാ മാര്‍ഗത്തിലൂടെയായിരുന്നു സഞ്ചാരം. ഇന്ത്യയും ഒമാനും തമ്മിലുള്ള അറുപതു വര്‍ഷത്തെ നയതന്ത്ര ബന്ധത്തിന്റെ സ്മരണയും ഒരുമിച്ചുള്ള കടല്‍ യാത്ര പുതുക്കി.
Next Story

RELATED STORIES

Share it