Kottayam Local

തമ്പലക്കാട് സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ തുടരുന്നു

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ. കാഞ്ഞിരപ്പള്ളി ടൗണില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിനു പിന്നാലെ രാത്രിയില്‍ തമ്പലക്കാട് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വീടുകയറി അക്രമണം നടന്നിരുന്നു. വ്യത്യസ്ത സംഭവങ്ങളില്‍ ഇരുപാര്‍ട്ടികളും ശക്തമായി പ്രതിഷേധിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ ടൗണിലേയ്ക്കു നടത്തിയ പ്രതിഷേധ പ്രകടനം കുരിശുങ്കല്‍ ജങ്ഷനില്‍ പോലിസ് തടഞ്ഞു. ആക്രമണങ്ങളിലൂടെ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നു സിപിഎം ഏരിയാ സെക്രട്ടറി കെ രാജേഷ്  വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.വീടു കയറിയുള്ള അക്രമണം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചതു മുതലാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎമ്മിനെതിരേ വ്യാപക അക്രമണം അഴിച്ചുവിടാന്‍ തുടങ്ങിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ തമ്പലക്കാട് പ്രതിഷേധ യോഗവും പ്രകടനവും നടത്തും. വര്‍ഷങ്ങളായി മേഖലയില്‍ സിപിഎം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതായി ബിജെപി ഭാരവാഹികള്‍ ആരോപിച്ചു. മേഖലയില്‍ സംഘടനാ പ്രവര്‍ത്തനത്തിനായുള്ള സ്വാതന്ത്ര്യം സിപിഎം നിഷേധിക്കുകയാണെന്ന് ബിജെപി ജില്ലാ നേതാവ് കെ ജി കണ്ണന്‍, മിഥുല്‍ എസ് നായര്‍ എന്നിവര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it