kozhikode local

തമിഴ് സ്ത്രീക്ക് ക്രൂരമര്‍ദനം; യുവാവിനെതിരേ കേസ്

നാദാപുരം: ആക്രി സാധനങ്ങള്‍ പെറുക്കാനെത്തിയ തമിഴ് സ്ത്രീയെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഗൃഹനാഥന്റെ പേരില്‍ വളയം പോലിസ് കേസെടുത്തു. വളയം കുയ്‌തേരി സ്വദേശി മാനന്തേരി കുഞ്ഞബ്ദുല്ല( 40) യ്ക്ക് എതിരെയാണ് വളയം പോലിസ് കേസ്സെടുത്തത്. ശനിയാഴ്ചച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ട് പറമ്പില്‍ നിന്നും ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ ഗൃഹനാഥന്‍ ഇരുമ്പ് വടി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശിനി അന്നക്കിളി (43) വടകര ഗവ .ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട് .വലത് കൈ ചതഞ്ഞിട്ടുമുണ്ട് .
Next Story

RELATED STORIES

Share it