തമിഴ് രാഷ്ട്രീയത്തടവുകാരുടെ മോചനം: ഉടന്‍ നടപടിയുണ്ടാവുമെന്ന് ശ്രീലങ്ക

കൊളംബോ: എല്‍ടിടിഇ ബന്ധം ആരോപിക്കപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന തമിഴ് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് അടിയന്തര നടപടിയുണ്ടാവുമെന്നു ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഉറപ്പ്. തടവുപുള്ളികളുടെ നിരാഹാരം നാലാം ദിവസത്തിലെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഉറപ്പ്. ജയില്‍ സന്ദര്‍ശിച്ച നീതിന്യായമന്ത്രി വിജയദാസ് രാജപക്‌സെയാണ് തടവുകാര്‍ക്കു ശുഭപ്രതീക്ഷ നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 200ഓളം തടവുകാര്‍ നിരാഹാരസമരത്തിലാണ്. എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഭീകരവിരുദ്ധ നിയമപ്രകാരം 40 കുറ്റവാളികള്‍ രാഷ്ട്രീയത്തടവുകാരായുണ്ട്. രാഷ്ട്രീയക്കാരുടെ മോചനം വൈകുന്നപക്ഷം മരണംവരെ നിരാഹാരമിരിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. നൂറുകണക്കിനു തമിഴ് വംശജര്‍ 2009 മുതല്‍ വിചാരണ കൂടാതെ ശ്രീലങ്കയില്‍ തടവിലുണ്ട്.
Next Story

RELATED STORIES

Share it