തമിഴ് മാനില കോണ്‍ഗ്രസ് ഡിഎംഡികെ സഖ്യത്തില്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി കെ വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോണ്‍ഗ്രസ്, ഡിഎംഡികെ-പിഡബ്ല്യുഎഫ് സഖ്യത്തില്‍ ചേര്‍ന്നു. നേരത്തേ 124 സീറ്റില്‍ മല്‍സരിക്കാനിരുന്ന വിജയകാന്തിന്റെ ഡിഎംഡികെ ഇനി 104 സീറ്റിലാവും ജനവിധി തേടുക. 20 സീറ്റ് മാനില കോണ്‍ഗ്രസ്സിനും പിഡബ്ല്യുഎഫിനും നല്‍കി. വൈക്കോയുടെ എംഡിഎംകെയും മാനില കോണ്‍ഗ്രസ്സും 29 സീറ്റുകളില്‍ വീതവും സിപിഎം, സിപിഐ, വിസികെ കക്ഷികള്‍ 25 സീറ്റുകളില്‍ വീതവും മല്‍സരിക്കും.
Next Story

RELATED STORIES

Share it