Flash News

തമിഴ് ജനതയെ അടിച്ചമര്‍ത്താന്‍ മോദിയുടെ വെടിയുണ്ടകള്‍ക്കാകില്ല:രാഹുല്‍ഗാന്ധി

തമിഴ് ജനതയെ അടിച്ചമര്‍ത്താന്‍ മോദിയുടെ വെടിയുണ്ടകള്‍ക്കാകില്ല:രാഹുല്‍ഗാന്ധി
X


ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല. കോണ്‍ഗ്രസ് തമിഴര്‍ക്കൊപ്പമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. 100ഓളം പേര്‍ക്കാണ് പരിക്കേറ്റത്. വിഷയത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.  കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it