Flash News

തമിഴ്‌നാട്: സിപിഎം ഓഫിസിനു നേരെ ബോംബേറ്‌



കോയമ്പത്തൂര്‍/ചെന്നൈ: കോയമ്പത്തൂരിലെ സിപിഎം ജില്ലാകമ്മറ്റി ഓഫിസിനു നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍, ഓഫിസിനു മുമ്പില്‍ പാര്‍ക്ക് ചെയ്ത കാര്‍ ഭാഗികമായി തകര്‍ന്നു.ആക്രമണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ അപലപിച്ചു. 'ഹിന്ദുത്വ' പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും അത് ഡല്‍ഹിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഇപ്പോഴത്തെ ശ്രമം ആശങ്കാജനകമാണ്. അക്രമികളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യണം. രാമകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി ഓഫിസ് ആക്രമണത്തെ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍, എംഡിഎംകെ സ്ഥാപകന്‍ വൈകോ എന്നിവരും അപലപിച്ചു.
Next Story

RELATED STORIES

Share it