palakkad local

തമിഴ്‌നാട് വെള്ളം നല്‍കുന്നില്ല; പ്രതിഷേധവുമായി കര്‍ഷകര്‍

ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിനര്‍ഹതപ്പെട്ട  വെള്ളം നല്‍കാത്ത തമിഴ്‌നാടിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ ചിറ്റൂര്‍പ്പുഴ പദ്ധതി ഓഫിസിലെത്തി. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയത്. കരാര്‍ പ്രകാരം കേരളത്തിന് നല്‍കേണ്ട വെള്ളം നല്‍കാതെ കരാര്‍ ലംഘനം തുടരുന്ന തമിഴ്‌നാടിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഉദ്യേഗസ്ഥതല ചര്‍ച്ചയില്‍ ജനുവരി 15 വരെ കേരളത്തിന് വെള്ളം നല്‍കാമെന്ന് സമ്മതിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുധീര്‍ അറിയിച്ചു. ഫെബ്രുവരി 15 നകം തീരുമാനമായില്ലെങ്കില്‍ തമിഴ്‌നാട് ചരക്കു വാഹനങ്ങളുള്‍പ്പെടെ അതിര്‍ത്തിയില്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. ആര്‍ ഗോപി, ആര്‍ ശാന്തകുമാരന്‍, വിജയന്‍, പള്ളത്താം പുള്ളി ഗോപി, സുരേഷ് പുത്തന്‍ വീട്, സുദേവന്‍, സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ 300 ഓളം കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it