തമിഴ്‌നാട് പ്രളയം: സംഭാവന 100 കോടി കവിഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സംഭാവനകള്‍ 100 കോടി കവിഞ്ഞു. അനവധി ഏജന്‍സികള്‍ വഴി ഇന്നലെ മാത്രം 12.31 കോടിയുടെ സംഭാവനയാണ് തമിഴ്‌നാട് സര്‍ക്കാരിനു ലഭിച്ചത്. ആകെ ലഭിച്ച തുക 111.8 കോടിയായെന്ന് സര്‍ക്കാര്‍ അറിയിച്ചു. കരൂര്‍ വൈശ്യ ബാങ്ക് എംഡി കെ വെങ്കിട്ടരാമന്‍ ബാങ്ക് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമടക്കം മൂന്നു കോടി രൂപ നല്‍കി. ചെട്ടിനാട് സിമന്റ് എംഡി എം എ എം ആര്‍ മുത്തയ്യ മൂന്നു കോടിയും ശക്തി മസാല എംഡി പി സി ദുരൈസാമി ഒരു കോടിയും നല്‍കി.
Next Story

RELATED STORIES

Share it