Flash News

തമിഴ്‌നാട് : പുരോഹിത് ഗവര്‍ണറായി ചുമതലയേറ്റു



ചെന്നൈ: തമിഴ്‌നാടിന്റെ 25ാമത് ഗവര്‍ണറായി ബന്‍വാരിലാല്‍ പുരോഹിത് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബനാന്‍ജിയാണ് പുരോഹിതിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി കെ പളനിസ്വാമി, മന്ത്രിമാര്‍, ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ എം കെ സ്റ്റാലിന്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it