Flash News

തമിഴ്‌നാട് : പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയില്ല



ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നലെ ഏഴ് പുതിയ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയില്ല. സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകള്‍ക്ക് 10 ശതമാനം പ്രാദേശിക നികുതി ചുമത്തിയതിനെതിരേ സിനിമാ സംഘടനകള്‍ സമരം പ്രഖ്യാപിച്ചതിനാലാണ് ചിത്രങ്ങളുടെ റിലീസ് മുടങ്ങിയത്.വെള്ളിയാഴ്ച മുതല്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിക്കേണ്ടതില്ലെന്ന് സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകള്‍ തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it