തമിഴ്‌നാട്: തീരദേശ ജില്ലകളില്‍ കനത്ത മഴ

രാമേശ്വരം/ തൂത്തുക്കുടി: തമിഴ്‌നാടിന്റെ തീരദേശ ജില്ലകളായ രാമനാഥപുരത്തും തൂത്തുക്കുടിയിലും കനത്ത മഴ. അടുത്ത 48 മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ രാവിലെ 8.30 വരെ 24 മണിക്കൂറില്‍ രാമേശ്വരത്ത് 75 മില്ലിമീറ്റര്‍ മഴ പെയ്‌തെന്നാണ് കണക്ക്. കഴിഞ്ഞ നാലു ദിവസമായി കടല്‍ക്ഷോഭം കാരണം രാമനാഥപുരം, തൂത്തുക്കുടി ഭാഗങ്ങളില്‍ നിന്നു മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ടില്ല. പ്രളയത്തിനുള്ള സാധ്യത ജില്ലാ അധികൃതര്‍ തള്ളി.
Next Story

RELATED STORIES

Share it