തമിഴ്‌നാട്: കരാര്‍ കമ്പനിയില്‍ റെയ്ഡ്; 163 കോടി പിടിച്ചു

ചെന്നൈ/ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ റോഡ് നിര്‍മാണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 163 കോടി രൂപയും 100 കിലോഗ്രാം സ്വര്‍ണം, വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു.
റോഡുകളും ഹൈവേകളും നിര്‍മിക്കാന്‍ സര്‍ക്കാരില്‍ നിന്നു കരാറെടുക്കുന്ന എസ്പികെ ആന്റ് കമ്പനിയുടെ വസതികളിലും പരിസരങ്ങളിലുമാണു പരിശോധന നടന്നത്. കണക്കില്‍പ്പെടാത്തതെന്നു സംശയിക്കുന്ന 163 കോടി രൂപയും 160 കിലോഗ്രാം ആഭരണങ്ങളുമാണു പിടികൂടിയതെന്നും റെയ്ഡ് തുടരുകയാണെന്നും ആദായനികുതി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാജ്യത്ത് ഇന്നോളം നടത്തിയ റെയ്ഡില്‍ ഇത്രയും പണവും ആഭരണങ്ങളും പിടികൂടുന്നതെന്ന് ആദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. 2016ല്‍ നോട്ട് നിരോധന ശേഷം ആദായനികുതി വകുപ്പ് ചെന്നൈയിലെ ഖനനരാജാവിന്റെ സ്ഥാപനങ്ങളില്‍ നിന്ന് 110 കോടി രൂപ പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it