തമിഴ്നാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
BY Sumeera SMR18 April 2016 3:55 AM GMT
Sumeera SMR18 April 2016 3:55 AM GMT
കോയമ്പത്തൂര്‍: ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തമിഴ് കര്ഷകന് ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ വടവില്ലി ഗ്രാമത്തിലെ രാമസ്വാമി (65) ആണു വിഷം കഴിച്ചു മരിച്ചത്. 2014ല്‍ ഫാം നിര്‍മിക്കുന്നതിന് 60 ലക്ഷം രൂപ രാമസ്വാമി വായ്പയെടുത്തിരുന്നു. 6.5 ലക്ഷം രൂപ മാത്രമേ തിരിച്ചടയ്ക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളു. കഴിഞ്ഞ ഡിസംബറിനു ശേഷം പണം തിരിച്ചടവ് മുടങ്ങിയതോടെ പലിശയും മുതലും തിരിച്ചടയ്ക്കണമെന്ന് മാര്‍ച്ചില്‍ ബാങ്ക് അന്ത്യശാസനം നല്‍കിയിരുന്നു. ശനിയാഴ്ചയാണ് ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26 വയസ്സുകാരനായ കര്‍ഷകനും തമിഴ്നാട്ടിലെ അരിയാലൂര്‍ ജില്ലയില്‍ ആത്മഹത്യ ചെയ്തിരുന്നു.വായ്പയെടുത്ത രണ്ട് ലക്ഷം തിരിച്ച് പിടിക്കുന്നതിനായി സ്വകാര്യ പണമിടപാട് സ്ഥാപനം ട്രാക്റ്റര്‍ ജപ്തി ചെയ്തതാണ് കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിച്ചത്.
Next Story
RELATED STORIES
കനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍...
17 April 2024 8:34 AM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഅബ്ദുറഹീം കേസ്; വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി...
15 April 2024 3:10 PM GMTഒമാനില്‍ മഴ തുടരുന്നു; മരണം 15 ആയി
15 April 2024 11:00 AM GMT