തമിഴ്‌നാട്ടില്‍ പൗരാണിക നാഗരികതയുടെ അവശിഷ്ടം

മധുര: ഹാരപ്പന്‍, മോഹന്‍ജദാരോ സംസ്‌കാരങ്ങള്‍ക്ക് സമാനമായ സാംസ്‌കാരിക നാഗരികത തമിഴ്‌നാട്ടിലുമുണ്ടായിരുന്നതായി സൂചന. ഇത്തരം നഗരത്തിന്റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. 2013-14 കാലത്ത് ആരംഭിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഇവിടെ ഖനനം നടക്കുന്നത്. ഗവേഷണം നടക്കുന്ന 80 ഏക്കര്‍ സ്ഥലത്തില്‍ 3.5 കിലോമീറ്റര്‍ ചുറ്റളവിലാണ് നാഗരിക സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
നിരവധി സൗകര്യങ്ങള്‍ നിലനിന്നിരുന്ന ഇവിടം നിരവധി വ്യാപാരങ്ങളുടെയും കേന്ദ്രമായിരുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. വൈഗാ തീരത്ത് നിരവധി സൗകര്യങ്ങളോടുകൂടി ജീവിച്ചിരുന്ന ഒരു നഗരം സ്ഥിതിചെയ്തിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണിതെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥന്‍ കെ അമര്‍നാഥ് രാമകൃഷ്ണ പറഞ്ഞു. 2000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഭരണാധികാരികളുടെയും നാഗരികതയുടെയും വിവരങ്ങള്‍ സംഘകാല കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിലേക്ക് വെളിച്ചംവീശുന്ന തെളിവുകള്‍ ഇതുവരെ ലഭ്യമായിരുന്നില്ല. ഇപ്പോഴത്തെ കണ്ടെത്തലുകളിലൂടെ സംഘകൃതികളിലെ വിവരണങ്ങള്‍ക്ക് തെളിവുകള്‍ ലഭ്യമായതായും ഗവേഷകര്‍ പറഞ്ഞു. സപ്തംബര്‍ വരെ ഖനനം തുടരും.
Next Story

RELATED STORIES

Share it