Flash News

തമിഴ്‌നാട്ടില്‍ പ്രതികൂല കാലാവസ്ഥ : പച്ചക്കറിവില കുതിച്ചുയരുന്നു



തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തു പച്ചക്കറിയുടെയും ഉള്ളിയുടെയും വില കുതിച്ചുയരുന്നു. ചെറിയ ഉള്ളിയുടെയും മല്ലിയിലയുടെയും വില നൂറു കടന്നപ്പോള്‍ കാരറ്റിന്റെയും ചെറുനാരങ്ങയുടെയും വില ഇരട്ടിയായി. അതേസമയം മത്തങ്ങ, കോവയ്ക്ക, മുരിങ്ങയ്ക്ക, കുമ്പളങ്ങ തുടങ്ങിയവയുടെ വില വര്‍ധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് വിലക്കയറ്റം ഇത്രയേറെ പ്രകടമായതെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു കിലോ ചെറിയ ഉള്ളിയുടെ വില 130 ആയിരുന്നു.  ഓരോ ദിവസവും വിലയില്‍ മാറ്റമുണ്ടാവാറുണ്ടെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ 100 രൂപയില്‍ നിന്ന് ഉള്ളിവില കുറഞ്ഞിട്ടില്ലെന്ന് കച്ചവടക്കാരും പറയുന്നു. പച്ചമുളക് അടക്കമുള്ള പച്ചക്കറികള്‍ക്കും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വില വര്‍ധിച്ചു.
Next Story

RELATED STORIES

Share it