തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്

വെല്ലൂര്‍: ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കന്യാകുമാരി-ബംഗളൂരു സിറ്റി എക്‌സ്പ്രസ് പാളം തെറ്റി നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ നത്രമ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. 11 ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരില്‍ മലയാളികളും ഉള്‍പ്പെടും. ആരുടെയും നില ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ വക്താവ് ഡല്‍ഹിയില്‍ അറിയിച്ചു. പാളത്തിലെ തകരാറാണ് അപകട കാരണമെന്നു കരുതുന്നു. 15 ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ സര്‍വീസ് റദ്ദാക്കി.
Next Story

RELATED STORIES

Share it