തമിഴ്‌നാട്ടില്‍ ക്ഷേത്രം അലങ്കരിക്കാന്‍ വജ്രം

കോയമ്പത്തൂര്‍: കത്തൂര്‍ ഗ്രാമത്തിലെ അംബികൈ മുത്തുമാരി അമ്മന്‍ ക്ഷേത്രം ഇന്നലെ അലങ്കരിച്ചത് വജ്രവും കറന്‍സി നോട്ടും കൊണ്ട്. തമിഴ് പുതുവല്‍സര ദിനാഘോഷത്തിന്റെ ഭാഗമായിരുന്നു വജ്രാലങ്കാരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനു വിശ്വാസികള്‍ ദേവീദര്‍ശനത്തിനെത്തി. ക്ഷേത്രത്തിലെ ആഡംബര ആഘോഷം വളര്‍ച്ചയ്ക്ക് കാരണമാവുമെന്നാണു വിശ്വാസം. കഴിഞ്ഞ 76 വര്‍ഷമായി ഇവിടെ തമിഴ് പുതുവല്‍സര ദിനത്തില്‍ ഉല്‍സവം നടക്കാറുണ്ട്.
Next Story

RELATED STORIES

Share it