Flash News

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു, ദ്രുതകര്‍മസേന രംഗത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴ ഇന്നും തുടര്‍ന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി ദ്രുതകര്‍മസേന രംഗത്തിറങ്ങിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങളും താറുമാറായി. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് ബംഗളുരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള ദേശീയപാതകളുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. രണ്ടാഴ്ചയോളമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Next Story

RELATED STORIES

Share it