Flash News

തമിഴ്‌നാട്ടില്‍ ഉള്ളി ഉല്‍പാദനം കുറഞ്ഞു; കിലോയ്ക്ക് 100 രൂപ കടന്നു



എ അബ്ദുല്‍  സമദ്

കുമളി: തമിഴ്‌നാട്ടില്‍ ഉള്ളിയുടെ ഉല്‍പാദനം കുറഞ്ഞതോടെ ചില്ലറ വില 100 രൂപ കടന്നു. മഴ കുറഞ്ഞതിനാലാണു പച്ചക്കറിവില കുതിച്ചുകയറിയത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ആദ്യമായാണ് തമിഴ്‌നാട്ടില്‍ ശക്തമായ വരള്‍ച്ച അനുഭവപ്പെടുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളമാണ് തെക്കന്‍ തമിഴ്‌നാട്ടിലെ തേനി, രാമനാഥപുരം, മധുര, ഡിണ്ടിഗല്‍, ശിവഗംഗ ജില്ലകളിലെ കൃഷിയിടങ്ങളെ സമ്പല്‍സമൃദ്ധമാക്കിയിരുന്നത്. ഒരു പരിധിവരെ പച്ചക്കറിയുടെ വില പിടിച്ചു നിര്‍ത്താന്‍ സഹായകരമായിരുന്നത് മുല്ലപ്പെരിയാറിലെ വെള്ളമാണ്. ഇവിടെ വെള്ളം ഇല്ലാതെവന്നതോടെയാണു തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന ഉള്ളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില ഉയര്‍ന്നത്. തമിഴ്‌നാട്ടിലെ തേനി, മധുര ജില്ലകളിലെ ചന്തകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉള്ളിയുടെ മൊത്തവില 80 രൂപയ്ക്കും മുകളിലാണ്. ഇതേസമയം അതിര്‍ത്തി കടന്നെത്തുന്ന ഉള്ളിക്ക് കേരളത്തില്‍ കിലോയ്ക്ക് 100 രൂപയ്ക്കു മുകളിലാണു വില. കാരറ്റിന് കിലോയ്ക്ക് 80 രൂപയും ബീറ്റ്‌റൂട്ടിന് 40ഉം പച്ചമുളകിനും ബീന്‍സിനും 70 രൂപയ്ക്കുമാണ് ഇവിടെ ചില്ലറ വില്‍പ്പന നടക്കുന്നത്. താരതമ്യേന വിലക്കുറവുള്ള കാബേജിന്റെ വില 25 രൂപയാണ്. തെക്കന്‍ തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലയുടെ പ്രധാന ജല സ്രോതസ്സുകൂടിയായ മുല്ലപ്പെരിയാര്‍ വരണ്ടതിനാലാണ് തമിഴ്‌നാടിനോടൊപ്പം കേരളവും പച്ചക്കറിക്കു കനത്ത വിലനല്‍കേണ്ടിവരുന്നത്.
Next Story

RELATED STORIES

Share it