Flash News

തമിഴ്‌നാട്ടിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ വെടിവെയ്പ്,11 മരണം;നിരോധനാജ്ഞ

തമിഴ്‌നാട്ടിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ വെടിവെയ്പ്,11 മരണം;നിരോധനാജ്ഞ
X


ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലീസിന്റെ വെടിവെയ്പ്. 11  പേര്‍ വെടിവയ്പ്പില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്നുണ്ടാകുന്ന മലിനീകരണം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അതിനാല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നുമാവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ സമരം നടത്തുന്നത്.നൂറുകണക്കിന് സാമൂഹിക പ്രവര്‍ത്തകരും പ്രദേശവാസികളുമാണ് സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അയല്‍ ജില്ലകളില്‍ നിന്ന് പോലും സമരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നിരുന്നു.ഇവര്‍ക്ക് നേരെ പോലീസ് വെടി ഉതിര്‍ക്കുകയാരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it