Flash News

തമിഴ്‌നാട്ടിലെ മഴ; ട്രെയിന്‍ റദ്ദാക്കി; ജൂനിയര്‍ കായികമേളാ താരങ്ങളുടെ യാത്ര ഒഴിവാക്കി

കൊച്ചി; ഈ മാസം 21 മുതല്‍  റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ കായിക മേളയില്‍ പങ്കെടുക്കുന്ന കേരളാ താരങ്ങളുടെ യാത്ര മുടങ്ങി. ഇന്നു രാവിലെ പോവേണ്ടിയിരുന്ന തീവണ്ടികള്‍ റദ്ദാക്കിയതു മൂലമാണ് താരങ്ങളുടെ യാത്ര മുടങ്ങിയത്. തമിഴ്‌നാട്ടിലെ കനത്ത മഴയെ തുടര്‍ന്നാണ് ട്രെയിന്‍ റദ്ദാക്കിയത്. ഇന്നു ആറുമണിക്കു ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ധന്‍ബാദ് എക്‌സ്പ്രസ്സാണ് റദ്ദാക്കിയത്.
25 വരെയാണ് മേള. ടീം റാഞ്ചിയിലേക്ക് എങ്ങിനെ പോവുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
സ്ഥിരമായി കേരളം ചാംപ്യന്‍മാരാവുന്ന മേളയാണിത്.
Next Story

RELATED STORIES

Share it