Flash News

തമിഴ്‌നാട്ടില്‍ 63 ശതമാനവും പുതുച്ചേരിയില്‍ 70 ശതമാനവും പോളിങ്

തമിഴ്‌നാട്ടില്‍ 63 ശതമാനവും  പുതുച്ചേരിയില്‍ 70 ശതമാനവും പോളിങ്
X
election

ചെന്നൈ: കേരളത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പോളിങ് പുരോഗമിച്ചുവരുന്നു. എട്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ പുതുച്ചേരിയില്‍ പോളിങ് 70 ശതമാനവും തമിഴ് നാട്ടില്‍ 63ശതമാനം കടന്നു. മഴയെതുടര്‍ന്ന് പോളിങ് മന്ദഗതിയിലായ ബൂത്തുകളില്‍ ഏഴ് മണിവരെ പോളിങ് സമയം നീട്ടിയിട്ടുണ്ട്. ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് വോട്ടെടുപ്പ് മുടങ്ങിയിരുന്നു.
തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളില്‍ 5.77 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തിയിരിക്കുന്നത്. 3,776 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ, ഡിഎംകെ  കോണ്‍ഗ്രസ് സഖ്യം, അന്‍പുമണി രാംദോസിന്റെ പിഎംകെ, ഇടതുകക്ഷികളും വിജയ്കാന്തിന്റെ ഡിഎംഡികെയുമടങ്ങിയ ജനക്ഷേമ മുന്നണി, ബിജെപി സഖ്യം എന്നിവയാണ് മാറ്റുരയ്ക്കുന്ന പ്രധാന കക്ഷികള്‍. സംസ്ഥാനത്തെ 65,615 ബൂത്തുകളില്‍ 6,300 എണ്ണം പ്രശ്‌നബാധിതമാണ്. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലേക്ക് 300 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 9.43 ലക്ഷം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
Next Story

RELATED STORIES

Share it