തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ സന്തോഷമേയുള്ളെന്ന് മന്ത്രി

കുമളി: തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകള്‍ക്ക് വെള്ളം കൊടുക്കുന്നതിന് അഭിപ്രായ വ്യത്യാസത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുല്ലപ്പെരിയാര്‍ പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ പോലിസ് സ്‌റ്റേഷനാണ് മുല്ലപ്പെരിയാറില്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ വനം വകുപ്പിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെങ്കിലും ഭാവിയില്‍ സ്വന്തം സ്ഥലത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു ഡിവൈഎസ്പിയുടെ ചുമതലയിലായിരിക്കും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. മൂന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും നാല് എസ്‌ഐമാരും 20 സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരും 96 സിവില്‍ പോലിസ് ഓഫിസര്‍മാരുമുള്‍പ്പെടെ 124 സേനാംഗങ്ങള്‍ ഇവിടെ ഉണ്ടാവും. ഡാം, സ്പില്‍വേ, ഷട്ടര്‍ തുടങ്ങിയവയുടെ സുരക്ഷ, പെരിയാര്‍ തീരത്ത് താമസിക്കുന്നവരുടെ സുരക്ഷിതത്വം തുടങ്ങിയവ ലക്ഷ്യമിട്ടാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. പോലിസ് സ്റ്റേഷന്‍ വരുന്നതോടെ ഡാമിന്റെ സംരക്ഷണ ചുമതല കേരളത്തിന്റേതാവും. കുമളി പൊതുവേദിയില്‍ നടന്ന സമ്മേളനത്തില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജോയ്‌സ് ജോര്‍ജ് എംപി ജില്ലാ പോലിസ് മേധാവി കെ വി ജോസഫ്, കൊച്ചു ത്രേസ്യ പൗലോസ്, ഇ എം അഗസ്തി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it